ഇവിടെ പാട്ടിന് സുഗന്ധം എന്ന രവിമേനോന്റെ പുസ്തകം ചലച്ചിത്രസംഗീതത്തിന്റെ വസന്തകാലത്തേക്ക് വീണ്ടും എന്നെ കൈപിടിച്ച് കൊണ്ടുപോകുന്നു. മാഞ്ഞുപോയ സ്നേഹനിർഭരമായ ഒരു കാലത്തിന്റെ വീണ്ടെടുപ്പുകൂടിയാവുന്നു ആ യാത്ര. കാലം മാറി. പാട്ടുകളുടെ ഘടനയിലും ജനങ്ങളുടെ ആസ്വാദനശീലങ്ങളിലും മാറ്റം വന്നു. ഡിജിറ്റൽ തികവോടെ, മികച്ച സൗണ്ടിങ്ങോടെ പുറത്തു വരുന്നവയാണ് പുതിയ കാലത്തെ പാട്ടുകൾ. ആ പാട്ടുകളും ഞങ്ങൾക്ക് ഹൃദയപൂർവം ആസ്വദിക്കാൻ പറ്റുന്നുണ്ട്; ഭാഷയുടെ അതിർവരമ്പുകളില്ലാതെ…