നാല് വ്യാപകമായ പര്യടനങ്ങളുടെയും അനുഭവപാഠങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ ഗ്രന്ഥം ഇന്ന് ഇന്ത്യയിൽ ജീവിച്ചിരിക്കുന്നവരിൽ, ജനാധിപത്യ സോഷ്യലിസത്തെപ്പറ്റി ഏറ്റവും ആധികാരികമായി പ്രതിപാദിക്കാൻ കഴിയുന്ന അപൂർവ്വം വ്യക്തികളിലൊരാളാണ് ഡോ ബി. വിവേകാനന്ദൻ. ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവ്വകലാശാലയിലെ അന്താരാഷ്ട്ര പഠനകേന്ദ്രത്തിൽ മുപ്പതു വർഷത്തോളം അധ്യാപകനായിരുന് ഇന്ത്യയിലെ എല്ലാ സോഷ്യലിസ്റ്റ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിട്ടുള്ള ഒരാളാണദ്ദേഹം. ജനാധിപത്യ സോഷ്യലിസവുമായി ബന്ധപ്പെട്ട ഒരു ഡസനോളം ഗ്രന്ഥങ്ങളുടെ കർത്താവോ എഡിറ്ററോ കൂടിയാണ്. ഇവിടെ അവതരിപ്പിക്കുന്ന പുസ്തകം ഒരു ഗ്രന്ഥമായി രചിക്കപ്പെട്ടതല്ല. കല്ക്കട്ടയിലെ പ്രസിദ്ധമായ ജാവദ്പുറ സർവ്വകലാശാലയിൽ ഡോ. വിവേകാനന്ദൻ നടത്തിയ ഒരു പ്രസംഗപരമ്പയും ഗ്രന്ഥാവിഷ്ക്കാരമാണിത്.