അത്ഭുതാവഹമായ രചനാകൗശലം കൊണ്ട് വായനക്കാരനെ ഹഠാദാകർഷിക്കുന്ന വ്യത്യസ്തമായ 17 ലേഖനങ്ങൾ. കലയുടെ സർജനരഹസ്യം മുതൽ കലയുടെ ദർശനവും ആവിഷ്ക്കരണവും ആഹ്വാനവും വരെ ചർച്ചചെയ്യുന്ന ഈ ലേഖനങ്ങളിലൂടെ വിരിഞ്ഞുവരുന്നത് കലയുടെ സഹസ്രദളപത്മം തന്നെയാണ്. കലാകാരനും ആസ്വാദകരും ഇവിടെ മനഃശാസ്ത്രതലത്തിൽ പഠനവിധേയരാകുന്നു. അപൂർവ്വസുന്ദരങ്ങളായ കൃതികൾ, നാടകങ്ങൾ, സംഗീതം തുടങ്ങിയവയൊക്കെ ചർച്ചാവിഷയമാകുമ്പോൾ അതൊരു ഗുരുസാഗരം തന്നെയായി മാറുന്നു. അതീവഹൃദ്യവും, നിത്യസ്മരണീയവുമായ വായനാനുഭവം പകരുന്ന ഉത്തമ കൃതി.