ലോകപ്രശസ്ത എഴുത്തുകാരുടെ രചനകളിലൂടെയുള്ള നിരന്തരയാത്ര ഒരു വായനക്കാരനെന്നനിലയിലും ഒരു സാഹിത്യനിരൂപകനെന്ന നിലയിലും തന്റെ വ്യക്തിജീവിതത്തെ എത്രത്തോളം മാറ്റിമറിച്ചുവെന്നു വെളിപ്പെടുത്തുകയാണ് എന്‍. ശശിധരന്‍ കപ്പല്‍ച്ചേതംവന്ന നാവികന്‍ എന്ന അസാധാരണകൃതിയിലൂടെ. വായന, ജീവിതം, ഓര്‍മ്മ, കാഴ്ച എന്നിങ്ങനെ നാലു ഭാഗങ്ങളിലായി ക്രമപ്പെടുത്തിയ ലേഖനങ്ങളുടെസവിശേഷ സമാഹാരം. ഭാവനയെയും അനുഭവങ്ങളെയും നിരീക്ഷിക്കുമ്പോഴുള്ള അതീവജാഗ്രത ഈ പുസ്തകത്തെ മൗലികമാക്കുന്നു.