എല്ലാ മാതാപിതാക്കളുടെയും വേവലാതിയാണ് സ്കൂൾ കുട്ടികളുടെ ഭക്ഷണം. സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും അവർക്ക് എന്തു ഭക്ഷണം കൊടുക്കും എന്ന് ആശങ്കപ്പെടാത്ത അമ്മമാരില്ല. എന്നാൽ ഇനി മക്കൾക്ക് പ്രിയപ്പെട്ടതും ആരോഗ്യകരവും വ്യത്യസ്തവുമായ ഒട്ടേറെ പലഹാരങ്ങൾ വീട്ടിലുണ്ടാക്കി നിറഞ്ഞ മനസ്സോടെ വിളമ്പാം.