1385-നും 1400-നും ഇടയ്ക്കു രചിക്കപ്പെട്ട അതിവിശിഷ്ടമായൊരു കൃതിയാണ് 'ലീലാ തിലകം'. ഭാഷയെക്കുറിച്ച് സുവ്യക്തമായ ധാരണകളും ഉന്നതമായ അവബോധവുമുള്ള ഒരു പണ്ഡിതശ്രേഷ്ഠന്റെ ദീർഘകാലത്തെ മനനതപസ്യയുടെ സാക്ഷാത്കാരമാണ് 'ലീലാതിലകം'. ഭാഷയുടെ ഉണ്മയും ഉറവും കൂടാതെ, കാലാന്തരങ്ങളിൽ ഭാഷയിലു ണ്ടായ ആന്തരിക വ്യതിയാനങ്ങളും സനി ഷ്കർഷം പഠിച്ചെഴുതിയതാണ് ഈ കൃതി. മനുഷ്യമനസ്സിനെ വിസ്മയഭരിതമാക്കുന്ന ഭാഷാഗവേഷണമാണ് ഗ്രന്ഥകാരൻ നടത്തി യിട്ടുള്ളത്. ശില്പങ്ങളായി വിഭജിച്ച്, മണിപ വാളത്തിന്റെ സാമാന്യസ്വരൂപവും ഭേദങ്ങളും ലക്ഷണങ്ങളും സവിസ്തരം അവതരിപ്പിക്കു ന്നു. ഒന്നുമുതൽ മൂന്നുവരെ ശില്പങ്ങളാണ് ഈ കൃതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭാഷയുടെ സമൂലവിശകലനം നടത്തുന്ന ഈ കൃതി അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ പ്രയോജനമാണ്.