മലയാള സാഹിത്യലോകത്തിലെ മൺമറഞ്ഞുപോയ പ്രതിഭാധനരായ ഒരുപറ്റം എഴുത്തുകാരെക്കുറിച്ചും അവരുടെ സാഹിത്യ സംഭാവനകളെ ക്കുറിച്ചും വിവിധ വ്യക്തികൾ എഴുതിയ പഠനക്കുറിപ്പുകളുടെ സമാഹാര മാണ് ഈ പുസ്തകം. കുട്ടികൃഷ്ണ മാരാർ, കുമാരനാശാൻ, വള്ളത്തോൾ, വൈലോപ്പിള്ളി, ഇടശ്ശേരി, ചങ്ങമ്പുഴ, വയലാർ, എസ്. ഗുപ്തൻ നായർ, വൈക്കം മുഹമ്മദ് ബഷീർ, തകഴി, ലളിതാംബിക അന്തർജ്ജനം, കുഞ്ഞുണ്ണിമാഷ്, കാരൂർ, എസ്.കെ. പൊറ്റക്കാട്, കോവിലൻ, വി.കെ.എൻ, ഒ.വി. വിജയൻ, അയ്യപ്പപ് ണിക്കർ, കെ.ടി. മുഹമ്മദ്, കടമ്മനിട്ട, സുകുമാർ അഴീക്കോട്, എൻ.പി. മുഹമ്മദ്, മുണ്ടൂർ കൃഷ്ണൻകുട്ടി, സി. വി. ശ്രീരാമൻ എന്നീ മൺമറഞ്ഞു പോയ മഹാരഥന്മാരെക്കുറിച്ച് അറിവ് നൽകുന്ന പുസ്തകം