മസ്തിഷ്‌കമെന്ന മഹാത്ഭുതത്തിലൂടെ നമ്മെ കൂട്ടിക്കൊ്യുുപോകുന്ന അസാധാരണഗ്രന്ഥം. വിവിധ മാനസികരോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന രോഗികളെ പഠിച്ചുകൊണ്ട് രോഗരഹിതമായ മസ്തിഷ്‌കത്തിന്റെ ധര്‍മ്മവും പ്രവര്‍ത്തനവും മനസ്സിലാക്കാന്‍ ശ്രമിക്കുന്ന വിഖ്യാത നാഡീശാസ്ത്രജ്ഞന്‍ ഡോ. വി.എസ്. രാമചന്ദ്രന്‍ മസ്തിഷ്‌കം, മനസ്സ്, ശരീരം എന്നിവയ്ക്കിടയില്‍ കെട്ടുപിണഞ്ഞുകിടക്കുന്ന പ്രഹേളികകളെ ലളിതമായി, സാധാരണക്കാര്‍ക്കായി, യുക്തിയുക്തം അവതരിപ്പിക്കുകയാണ് ഇവിടെ. നാം ലോകത്തെ കണ്ടറിയുന്നതെങ്ങനെ? എന്താണ് മനസ്സും ശരീരവും തമ്മിലുള്ളതായി ആരോപിക്കപ്പെടുന്ന ആ ബന്ധം? നിങ്ങളുടെ ലൈംഗികവ്യക്തിസ്വത്വം നിര്‍ണ്ണയിക്കുന്നതെന്താണ്? ഓട്ടിസം എന്ന മാനസിക വളര്‍ച്ചാവൈകല്യത്തിന്റെ കാരണമെന്തൊക്കെ? മനുഷ്യനെ മനുഷ്യനാക്കുന്ന കല, ഭാഷ, രൂപകാലങ്കാരം, സര്‍ഗ്ഗാത്മകത, ആത്മാവബോധം, മതപരത, ചിരി, ചിന്ത തുടങ്ങിയ സഹജഗുണങ്ങളെ എങ്ങനെ വിശദീകരിക്കാനാവും? തുടങ്ങി ഒട്ടേറെ ചോദ്യങ്ങള്‍ക്ക് നാഡീശാസ്ത്രപരമായ വിശദീകരണമൊരുക്കുന്നു. ഉജ്ജ്വലവും ലളിതവും അങ്ങേയറ്റം വായനാക്ഷമവുമായ “മസ്തിഷ്‌കം കഥ പറയുന്നു’ സമകാലിക നാഡീശാസ്ത്രകാരന്മാരില്‍ ഏറ്റവും പ്രഗല്ഭനായി ലോകം കണക്കാക്കുന്ന ഒരു ശാസ്ത്രകാരന്റെ ശാസ്ത്രരംഗത്തെ വഴിത്തിരിവെന്നു വിശേഷിപ്പിക്കപ്പെടുന്ന പുസ്തകം.