തിട്ടപ്പെടുത്തിയ മാർഗങ്ങളോ സങ്കേതങ്ങളോ സ്‌ക്രീൻപ്ലേ രചയിതാവിനെ ഭരിക്കുന്നില്ല. മറ്റു സാഹിത്യസൃഷ്ടികളെന്നപോലെ തന്റെ പ്രമേയത്തെ സിനിമയുടെ സാധ്യതകളും പരിമിതികളും കണക്കിലെടുത്തുകൊണ്ട് ഏറ്റവും ശക്തമായി അവതരിപ്പിക്കുകയെന്നതാണ് അയാളുടെ ചുമതല. സാഹിത്യത്തിന്റേതായ, കാവ്യാത്മകഭാവനയുടേതായ ഒരാഴവും മാനവും നൽകാൻ കഴിഞ്ഞാൽ അയാൾ സന്തുഷ്ടനാവുന്നു… – എം.ടി. വാസുദേവൻ നായർ എന്ന് സ്വന്തം ജാനകിക്കുട്ടി, സുകൃതം, എവിടെയോ ഒരു ശത്രു എന്നീ സിനിമകളുടെ തിരക്കഥ. ഒപ്പം, എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന സിനിമയ്ക്ക് ആധാരമായ “ചെറിയ ചെറിയ ഭൂകമ്പങ്ങൾ’ എന്ന കഥയും. എം.ടി. വാസുദേവൻ നായരുടെ മൂന്നു തിരക്കഥകളുടെ സമാഹാരം.