മലയാളത്തിലെ പട്ടാളക്കഥാകാരന്മാരിൽ ഏറെ ശ്രദ്ധേയനാണ് നന്തനാർ. തോക്കുകൾക്കിടയിലെ ജീവിതമാണ് പട്ടാളക്കാരന്റേത്. നമ്മുടെ സുഖനിദ്രയ്ക്ക് വിഘ്നം വരാതിരിക്കാൻ മഞ്ഞുമൂടിയ അതിർത്തികളിൽ ഉറക്കമിളയ്ക്കുന്ന പട്ടാള ക്കാരൻ നാടിന്റെ കാവൽക്കാരനാണ്. ആ ലോകം ഒന്നു വേറെ യാണ്. അവിടുത്തെ ജീവിതസാഹചര്യങ്ങൾ ഒരു സാധാരണക്കാരന് തീരെ അപരിചിതവും. ആ ജീവിതം ലളിതവും സത്യസന്ധവുമായി തികഞ്ഞ ആർജവത്തോടെ, ആർദ്രതയോടെ വ്യക്തമാക്കുന്ന ഒരു ഡസൻ പട്ടാളക്കഥകളാണ് ഈ സമാഹാ രത്തിലുള്ളത്. നമ്മുടെ ധീരജവാന്മാരെ സ്നേഹിക്കാനും ആദരിക്കാനും നമുക്ക് എത്രത്തോളം ബാധ്യതയുണ്ടെന്ന് ഈ കഥകളോരോന്നും നമ്മെ വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു.