ആധുനിക കേരളത്തിന്റെ ചരിത്രത്തിലെ അധികം വായിക്കപ്പെടാത്ത ഒരദ്ധ്യായമാണ് ആറാട്ടുപുഴ വേലായുധപ്പണിക്കർ. അദ്ദേഹത്തിന്റെ വീരോജ്ജ്വലമായ ജീവിതത്തെ ആസ്പദമാക്കി വിനയൻ രചനയും സംവിധാനവും നിർവ്വഹിച്ച ചലച്ചിത്രത്തിന്റെ തിരക്കഥ. ശ്രീനാരായണഗുരുവിന് മുമ്പുതന്നെ സാമൂഹിക അനീതികൾക്കും ഉച്ചനീചത്വങ്ങൾക്കുമെതിരെ പോരാടിയ വേലായുധപ്പണിക്കർ നയിച്ചവയാണ് അച്ചിപ്പുടവസമരവും മൂക്കുത്തിസമരവും ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി സമരവുമെല്ലാം. നവോത്ഥാന ചരിത്രത്തിലെ ആദ്യ രക്തസാക്ഷികൂടിയാണ് പണിക്കർ. ചരിത്രകാലഘട്ടത്തെ സൂക്ഷ്മവിവരണങ്ങളോടെ ആവിഷ്കരിക്കുന്ന ഈ തിരക്കഥ നോവൽപോലെ വായിച്ചു രസിക്കാവുന്ന രചനയാണ്.