ശ്രീ വെങ്കിടകൃഷ്ണൻ പോറ്റി പ്രകൃതിജീവനശാസ്ത്രത്തിൽ ഗവേഷണം നടത്തുകയും പൊതുവെ അംഗീകരിക്കപ്പെടുകയും ചെയ്തിട്ടുള്ള മഹത്തായ വ്യക്തിത്വത്തിന്റെ ഉടമയാണ്. ആധുനികലോകം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി ജീവിതശൈലി രോഗങ്ങൾ ആണെന്ന് അന്തർദേശീയമായിത്തന്നെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഏറ്റവും വികസിതമായ സമൂഹങ്ങളിലാണ് ഈ പ്രശ്നം ഏറ്റവും സങ്കീർണം. അതുകൊണ്ടുതന്നെ ഇന്ത്യയിൽ ഈ പ്രശ്നം ഏറ്റവും കൂടുതൽ നേരിടുന്നത്. കേരളീയ സമൂഹ മാണ്. പ്രമേഹവും രക്താതിസമ്മർദ്ദവും പുകവലിയും മദ്യപാനവും ഉൾപ്പെടെയുള്ള മരുന്ന് സംബന്ധിയായ രോഗങ്ങൾ ഇന്ത്യയിൽ കേരളടെയുള്ള മയക്കുമരുന്ന് സംബന്ധിയായ രോഗങ്ങൾ ഇന്ത്യയിൽ കേരള ത്തിലാണ് ഏറ്റവും കൂടുതലെന്ന് സ്ഥിതിവിവരക്കണക്കുകൾ വെളിവാക്കുന്നു. ഏറ്റവും കൂടുതൽ ആത്മഹത്യ നടക്കുന്ന നമ്മുടെ സംസ്ഥാനം തന്നെയാണ് മാനസികാരോഗ്യത്തിന്റെ കാര്യത്തിൽ ഏറ്റവും പിന്നിൽ. ആരോഗ്യരംഗത്ത് ഉയർന്നുവന്നിരിക്കുന്ന ഈ പുത്തൻ വെല്ലുവിളികൾ നേരിടാനുള്ള ഏറ്റവും ഫലപ്രദമായ മാർഗങ്ങളിൽ ഒന്ന് പ്രകൃതിജീവന ശൈലിയാണ് എന്നു പറയുന്നതിൽ എനിക്ക് ഒട്ടും തന്നെ മടിയില്ല. ഈ ഒരു കാഴ്ചപ്പാടിൽ വെങ്കിടകൃഷ്ണൻ പോറ്റി എഴുതിയ ഗ്രന്ഥം ആരോഗ്യ ത്തെപ്പറ്റി അറിയാഹിക്കുന്ന ഓരോ വ്യക്തിയും വായിച്ചിരിക്കേ ണ്ടതാണ്.