ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സ്ത്രീകളെ മുൻകാല വിധി യോടെ മാത്രം നോക്കിക്കാണുന്ന ഒരു സമൂഹം നമുക്ക് ചുറ്റുമുണ്ട്. സ്ത്രീ സ്വാതന്ത്ര്യത്തിന് പരിമിതികൾ നിശ്ചയിക്കുന്ന സമൂഹത്തിന് നേരെയുള്ള ചോദ്യങ്ങളിലൂടെയാണ് സുനീസയുടെ എഴുത്ത് കടന്നു പോകുന്നത്. ആഗ്രഹങ്ങൾ കുഴിച്ചു മുടി വീട്ടിലെ നാല് ചുവരുകൾ ക്കുളിൽ ഒതുങ്ങി പോകേണ്ടി വരുന്ന സ്ത്രീകളുടെ മാനസിക പ്രശ്നങ്ങൾ മനസ്സിലാക്കുകയും, ചൂണ്ടി കാണിക്കുകയും ചെയ്തിട്ടുണ്ട് സൈകോളജിസ്റ്റ് കൂടിയായ എഴുത്തുകാരി.