സാധാരണ ഭാഷാശേഷിയുള്ളവർക്കും സംസ്കൃതഭാഷ സ്വായ ത്തമാക്കുന്നതിന് ഉത്തമവഴികാട്ടിയാണ് ഈ ആധികാരിക ഗ്രന്ഥം. ഒട്ടുമിക്ക ആധുനിക ഇന്ത്യൻ ഭാഷകളുടെയും ഊർ ജ്ജസ്രോതസ്സായി വർത്തിക്കുന്നത് ദേവഭാഷയെന്ന് വിശേ ഷിപ്പിക്കപ്പെടുന്ന സംസ്കൃതമാണ്. ഏറ്റവുമധികം സംസ്കൃത പദങ്ങൾ ഉപയോഗിക്കുന്നത് മലയാള ഭാഷയിലാണ്. നിത്യ ജീവിതത്തിൽ നാം പ്രയോഗിക്കുന്ന പദങ്ങളുടെ പകുതിയി ലധികം സംസ്കൃതപദങ്ങളോ വകഭേദങ്ങളോ ആണ്. സംസ് കൃതഭാഷാഭ്യസനം മലയാള ഭാഷ നന്നായി കൈകാര്യം ചെയ്യു വാനും മികച്ച ആശയവിനിമയശേഷി നേടുവാനും ആകർ ഷകമായ രചനാ ശൈലി രൂപപ്പെടുത്തുവാനും സഹായകമാണ്. സംസ്കൃതഭാഷ യുടെ മാധുര്യം ഭാഷാപഠനത്തിൽ താല്പര്യമുള്ളവർക്ക് പകർന്നുകൊടുക്കുവാൻ ഉപയുക്തമാംവിധം ശാസ്ത്രീയമായും ലളിതമായുമാണ് സംസ്കൃതഭാഷാ പ്രചര ണരംഗത്ത് പ്രവർത്തിക്കുന്ന കൃതഹസ്തനായ ഗ്രന്ഥകാരൻ ഈ പഠനസഹായി തയ്യാറാ ക്കിയിരിക്കുന്നത്. കഴിയുന്നതും സരളമായി ഓരോ പാഠഭാഗങ്ങളും ചേർത്തിരിക്കുന്നു. അക്ഷരമാലമുതൽ ചെറുകഥകളും സുഭാഷിതങ്ങളും കവിതകളും സിനിമാഗാന ങ്ങളും വരെ സന്ദർഭാനുസാരം നൽകിയിട്ടുള്ളത് ഭാഷാപഠനം സുഗമമാക്കും.