'സോക്രട്ടീസും സുന്ദരൻനാടാരും' - ഡി ബാബു പോൾ പേര് കേൾക്കുമ്പോൾ തന്നെ ചിരിയേറുന്ന ഈ പുസ്തകം ശരിക്കും ഒരു ചിരിക്കുടുക്ക തന്നെയാണ്. നിലവാരമുള്ള നർമം ഹൃദയത്തിൽ ചെന്നുതൊടുമ്പോഴുള്ള നിസർഗസുന്ദ രമായ ചിരി നമുക്ക് പകരുന്നത് ആരോഗ്യമാണ്, മനസ്സിനും ശരീരത്തിനും. ഓരോ ലേഖനത്തിലും ഓർക്കാപ്പുറത്ത് പെയ്യുന്ന മഴപോലെ ചിരിയുതിരുമ്പോൾ ചിരിയുടെ ഉറവ ഇനിയും വറ്റിയിട്ടില്ലല്ലോ എന്ന് ഏതൊരു മലയാളിയും ആശ്വസിക്കും. ഒന്നിനൊന്നു മെച്ചമായി നർമം വിളയുന്ന പതിനാറു ലേഖനങ്ങളുടെ സമാഹാരം. 'സാഹിത്യ നർമ്മം' - കിളിരൂർ രാധാകൃഷ്‌ണൻ പൊന്നമ്പലമേട്ടിലെ മകരജ്യോതിസ്സു പോലെ മലയാളസാഹിത്യ മേടുകളിൽ മിന്നിമറയുന്ന നർമ്മദീപ്തികൾ ക്ഷണപ്രഭാചഞ്ചലമായി പോകാതെ കിളിരൂർ രാധാകൃഷ്ണൻ അവയെ ശാശ്വതീകരിച്ചിരിക്കുന്നത് അഭിനന്ദനീയമായ ഒരു സാഹിത്യസേവനമാണ് - ചെമ്മനം ചാക്കോ മൂന്നു പതിറ്റാണ്ടു നീളുന്ന പ്രസാധന ജീവിതത്തിനിടയിൽ മലയാളത്തിലെ ഉന്നതശീർഷരായ സാഹിത്യകാരന്മാരുമായി പങ്കിടാൻ കഴിഞ്ഞ നർമ്മമുഹൂർത്തങ്ങളാണ് ഈ ലേഖനങ്ങളിലൂടെ ഇതൾ വിരിയുന്നത്. ബഷീർ, തകഴി, വർക്കി, പി. കുഞ്ഞിരാമൻ നായർ, വൈലോപ്പിള്ളി, എം.ടി., വി.കെ.എൻ. അയ്യപ്പപ്പണിക്കർ, കടമ്മനിട്ട, ഡി.സി., ടി. പത്മനാഭൻ, ഒ. വി. വിജയൻ തുടങ്ങി ഒട്ടേറെ സാഹിത്യനായകർ കഥാപാത്രങ്ങളാവുന്ന നർമ്മലേഖനങ്ങളുടെ സമാഹാരമാണിത്. പൊട്ടിച്ചിരിക്കാനും പിന്നീട് ഓർത്തോർത്ത് ചിരിക്കാനും ഒരു നർമ്മസദ്യ