പഞ്ച ഭൂത സ്ഥലങ്ങൾ എന്നറിയപ്പെടുന്ന ശ്രീകാളഹസ്തി (ആന്ധ്രാപ്രദേശ്), ഏകാംബരം, തിരുവണ്ണാമല, ചിദംബരം, തിരുവാ നൈക്കാവൽ (തമിഴ്നാട്) എന്നീ മഹാക്ഷേത്രങ്ങളിലേയ്ക്കും, തിരു പതി, ശ്രീരംഗം, തഞ്ചാവൂർ, മധുര, രാമേശ്വരം, ധനുഷ്കോടി, എന്നീ പുണ്വഭൂമികളിലേയ്ക്കും ഗ്രന്ഥകാരനും സംഘവും ചെയ്ത യാത്രയുടെ ഹൃദ്വമായ ആവിഷ്കാരം. ചരിത്രവും, ഐതിഹ്വവും, വിശ്വാസങ്ങളും ഇഴചേർത്ത് കാവ്യാത്മകമായ ഭാഷയിൽ, കടന്നു പോയ കേന്ദ്രങ്ങളും കണ്ടുമുട്ടിയ വ്യക്തികളും യാത്രക്കിടയിലെ അനുഭവങ്ങളും ഒന്നൊന്നായി ഇതൾ വിരിയുന്നു. ഓരോ വായനക്കാ രനും ഇതിലെ യാത്രാസംഘത്തോടൊപ്പം യാത്രചെയ്യുന്ന അനു ഭവം പ്രദാനം ചെയ്യാൻപോന്ന രചനാകൗശലം ഗ്രന്ഥകാരന് സ്വന്തം. മികച്ച യാത്രാവിവരണ ഗ്രന്ഥത്തിനുള്ള സംസ്കൃതി പുരസ്കാരം ലഭിച്ച കൃതിയുടെ പരിഷ്കരിച്ച പതിപ്പ്.