മലയാള സിനിമയുടെ വൈവിദ്ധ്യമാര്‍ന്ന ഉള്ളടക്കത്തെ അക്കാദമികമായി വിലയിരുത്തുന്ന ഒന്‍പതു ലേഖനങ്ങളുടെ സമാഹാരം. വ്യത്യസ്തമായ കാഴ്ചയും ദീപ്തമായ ചിന്തയുംകൊണ്ട് സിനിമയ്ക്കുള്ളിലെ അപരലോകത്തിലൂടെയുള്ള വിസ്മയസഞ്ചാരമാകുന്ന രചനകള്‍. മലയാള സിനിമയുടെ ഭാഷാപരിസരം, ഓര്‍മ്മകളുടെ രാഷ്ട്രീയം, തൊഴിലാളി രാഷ്ട്രീയത്തെ മറന്നുപോകുന്ന മലയാള സിനിമ, നെറ്റ്ഫ്‌ളിക്‌സ് കാലത്തെ കാഴ്ചാശീലങ്ങള്‍ തുടങ്ങിയ വിഷയങ്ങളെ ഭാഷാശാസ്ത്രം, പോസ്റ്റ് കൊളോണിയല്‍ സിദ്ധാന്തങ്ങള്‍, മാര്‍ക്‌സിയന്‍ പഠനം തുടങ്ങിയ രീതിശാസ്ത്രങ്ങളുടെ അടിസ്ഥാനത്തില്‍ അപഗ്രഥിക്കുന്നു. ഒപ്പം, വിനായകന്‍, പാര്‍വതി തിരുവോത്ത്, ദിലീപ്, ഫഹദ് ഫാസില്‍ തുടങ്ങിയ താരങ്ങളുടെ ജനപ്രിയതയുടെ രാഷ്ട്രീയവും പഠനവിധേയമാക്കുന്നു. ചലച്ചിത്ര ഗവേഷകര്‍ക്കും ആസ്വാദകര്‍ക്കും ചലച്ചിത്രവിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ ആസ്വാദ്യകരമാകുന്ന സമാഹാരം