ഈ പുസ്തകം തയാറാക്കുന്നത് വരെ (2019 സെപ്റ്റംബർ) കേരള സഹകരണ സംഘം വകുപ്പുകളിലും ചട്ടങ്ങളിലും വരുത്തിയിട്ടുള്ള എല്ലാ ഭേദഗതികളും (Amendments) അതാത് സെക്ഷനുകളിൽ/ ചട്ടങ്ങളിൽ കൃത്യമായി ഉൾപ്പെടുത്തിയിട്ടുണ്ട്. സഹകാരികൾക്കും വിവിധ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും, കേരള സഹകരണ നിയമം ഒരു പാഠ്യവിഷയമായി സിലബസ്സിൽ ഉൾപ്പെടുത്തിയിട്ടുള്ള HDC & BM, JDC, B.Com Co-Operation, BSc Co-Operation & Banking, HDC & M തുടങ്ങിയ കോഴ്‌സുകൾക്കും പഠിക്കുന്ന വിദ്യാർത്ഥികൾക്കും, സഹകരണ നിയമങ്ങളും ചട്ടങ്ങളും പെട്ടെന്ന് ഹൃദിസ്ഥമാക്കുന്നതിന് വേണ്ടി കേരള സഹകരണ നിയമത്തിലെ വകുപ്പുകളും ചട്ടങ്ങളും ചാപ്റ്റർ അടിസ്ഥാനത്തിൽ അതാത് വകുപ്പുകൾക്ക് (Sections) ശേഷമായി അതാത് ചട്ടങ്ങളും (Rules) എന്ന രീതിയിൽ ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. അതുകൊണ്ട് കേരള സഹകരണ നിയമം 1969 പ്രകാരമുള്ള സെക്ഷനുകളും റൂളുകളും എളുപ്പത്തിൽ കണ്ടെത്തുന്നതിനും അവ കൃത്യമായി ഓർത്തുവെക്കുന്നതിനും ഈ പുസ്തകം തങ്ങളെ തീർച്ചയായും സഹായിക്കും. സെക്ഷനുകളും റൂളുകളും എളുപ്പത്തിൽ കണ്ടെത്തുന്നതിന് Section Wise / Rule Wise - Index ഉപയോഗപ്പെടുത്തുക.
Author: Manuraj S
Format: Paperback
Publication Year: 2019
Pages: 244
Publisher: APT Academy Kottayam