തന്റെ സെൽഫ് ഹെൽപ്പ് മാസ്റ്റർപീസിലൂടെ ഡോ.ഡേവിഡ് ഷ്വാർട്സ് നമ്മളെ പ്രചോദിപ്പിക്കുക മാത്രമല്ല, വലുതായ ചിന്തകൾ എങ്ങനെ വലുതായി ജീവിക്കാൻ നമ്മെ സഹായിക്കുന്നു എന്നും കാട്ടിത്തരുന്നു. പോസിറ്റീവ് ചിന്തകൾ യഥാർത്ഥത്തിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ ഈ പുസ്തകം വായിക്കേണ്ടതുണ്ട്. ലോകമെമ്പാടുമുള്ള 6 ദശലക്ഷത്തിലധികം ആളുകളുടെ ജീവിതത്തെ ഈ പുസ്തകം മാറ്റിമറിച്ചു. ഇപ്പോൾ നിങ്ങൾക്കും അത് സാധിക്കും. ഡോ. ഡേവിഡ് ഷ്വാർട്സിന്റെ പ്രായോഗികവും ആകർഷകവും അതിശക്തവുമായ രീതികളുള്ള ഘട്ടം ഘട്ടമായുള്ള രീതിശാസ്ത്രം, താഴെ പറയുന്നവ എങ്ങനെ ചെയ്യണമെന്നതിലേക്ക് നിങ്ങളെ നയിക്കും : • അവിശ്വാസത്തെയും അതുമൂലം സൃഷ്ടിക്കപ്പെടുന്ന നെഗറ്റീവ് ഊർജ്ജത്തെയും പരാജയപ്പെടുത്തുക. • നിങ്ങളുടെ മനസ്സിൽ പോസിറ്റീവ് ചിന്തകൾ ഉണ്ടാക്കുക. • ഒരു കൃത്യമായ വിജയ-നിർമ്മാണ പരിപാടി ആസൂത്രണം ചെയ്യുക. • ഇപ്പോൾ നിങ്ങളിലുള്ള ശക്തിയെ മൂലധനമാക്കി, നിങ്ങളിലുള്ള സർഗാത്മക ശക്തിയെ ഉത്തേജിപ്പിക്കുക. • കൂടുതൽ കൂടുതൽ ചെയ്യുക, ലാഭാന്വിതരാകുക. 1959-ൽ ആദ്യമായി പ്രസിദ്ധീകരിച്ചതും ഇപ്പോൾ 21-ാം നൂറ്റാണ്ടിലേക്ക് അപ്ഡേറ്റ് ചെയ്തതുമായ ഈ പുസ്തകം, മെച്ചപ്പെട്ട ജീവിതത്തിലേക്കുള്ള നിങ്ങളുടെ വഴികാട്ടിയാണ്.