15 ലക്ഷത്തിലധികം വായനകൾ നടന്ന ബ്ലോഗിൻ്റെ പുസ്തകാവിഷ്കാരം. "കൊടകര ഇന്നൊരു സ്ഥലനാമം മാത്രമല്ല, ശുദ്ധമായ നർമ്മത്തിന്റെ ഉറവിടം കൂടിയാണ്. കാസർകോട് മുതൽ കന്യാകുമാരി വരെയുള്ള എല്ലാ നാടുകൾക്കും വേണമെ ങ്കിൽ കൊടകര എന്നു പേരിടാം. കാരണം, ഈ പുരാണത്തിലുള്ളത് ലോകത്തുള്ള സകല മലയാളികളു ടേയും അനുഭവമാണ്. സിനിമയായാലും സാഹിത്യമാ യാലും കാലത്തിന് അതീതമായി നിലനിൽക്കണമെങ്കിൽ അതിന് ജീവിതവുമായി ബന്ധമുണ്ടാകണം. കൊടകരപുരാണം' പ്രസക്തമാകു ന്നത് അതിൽ പച്ചയായ ജീവിതമു ള്ളതുകൊണ്ടുതന്നെയാണ്. മുൻ വിധികൾ ഒന്നുമില്ലാതെയാണ് ഞാനിതിലെ രചനകൾ വായിച്ചത്. അടുത്തകാലത്തൊന്നും അക്ഷര ങ്ങൾ എന്നെയിങ്ങനെ ചിരിപ്പിച്ചിട്ടില്ല. ബഷീറും വി.കെ.എന്നും ഒരുക്കി യിട്ട പാതയിലൂടെയാണ് വിശാല മനസ്കനും നടക്കുന്നത്. ആ യാത കൗതുകത്തോടെ ഞാൻ നോക്കി ക്കാണുന്നു" - സത്യൻ അന്തിക്കാട്