ജോലിയിൽ ഏറ്റവും മികച്ച സ്ഥാനത്തെത്താനുള്ള രഹസ്യങ്ങൾ പങ്കുവയ്ക്കുകയാണ് ഇന്ത്യയിലെ പ്രശസ്ത കരിയർ കൺസൽറ്റന്റും റിക്രൂട്ടറുമായ ടി. മുരളീധരൻ. ആദ്യജോലി തിരഞ്ഞെടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം? ഉയർച്ചയിലേക്ക് നയിക്കുന്ന ഘടകങ്ങൾ എന്തെല്ലാം? മികച്ച ആദ്യജോലി എങ്ങനെ നേടാം? ആദ്യമായി ഒരു ജോലിയിൽ പ്രവേശിക്കുന്നവർക്കു മാത്രമല്ല അനുയോജ്യമല്ലാത്തതിൽ നിന്ന് മികച്ചതിലേക്കു മാറാൻ ആഗ്രഹിക്കുന്നവർക്കും ഉത്തമ വഴികാട്ടിയാണ് ഈ പുസ്തകം. ഒപ്പം നിങ്ങളുടെ വ്യക്തിത്വത്തെ അറിയുന്നതിനും കരിയറുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങൾ എടുക്കുന്നതിനും ഉതകുന്ന മാർഗങ്ങൾ വിശദമാക്കുകയും ചെയ്യുന്നു.