കുട്ടികളുടെ ഉപരിപഠനം, മകളുടെ വിവാഹം, അത്യാവശ്യ സൗകര്യങ്ങളൊരുക്കാൻ വീടൊന്ന് പുതുക്കിപ്പണിയൽ, പുതിയ വീട് നിർമാണം, കൃഷി, സ്വയംതൊഴിൽ സംരംഭം, വസ്തു വാങ്ങൽ, സ്വന്തമായൊരു വാഹനം, വ്യക്തിപരമായ ധനാവശ്യം എന്നിങ്ങനെ ജീവിതത്തിലെ ഒട്ടേറെ ആവശ്യങ്ങൾ നിറവേറ്റാൻ പ്രതിമാസ വരുമാനം തികയാതെ വരും. അപ്പോഴാണ് വിവിധ വായ്പകളെക്കുറിച്ച് ചിന്തിക്കുക. വ്യത്യസ്തങ്ങളായ ഇത്തരം ഉത്തരവാദിത്തങ്ങളോ ആഗ്രഹങ്ങളോ സഫലമാക്കാൻ ഏറ്റവും ഉചിതമായ വായ്പയേതെന്ന് കണ്ടെത്താൻ സഹായകമാണ് ഈ പുസ്തകം. ആരെ സമീപിക്കണം, പലിശയത, എന്തെല്ലാം രേഖകൾ വേണം. ചുരുങ്ങിയ ചെലവിൽ എങ്ങനെ നേടാം തുടങ്ങിയ വിവരങ്ങൾ വിശദമാക്കുന്നു. ഒപ്പം വായ്പാ അർഹത, ക്രെഡിറ്റ് സ്കോർ, ക്രെഡിറ്റ് റിപ്പോർട്ട് തുടങ്ങിയ സാങ്കേതിക കാര്യങ്ങളും ലളിതമായി അവതരിപ്പിക്കുന്നു.