അബ്ബായുധശേഷി, ഭക്ഷ്യസ്വയംപര്യാപ്തി, ആഭ്യന്തരമായി വികസി പ്പിച്ചെടുത്ത ഉപഗ്രഹങ്ങൾ, മിസൈലുകൾ എന്നിങ്ങനെ ഏതാനും നേട്ടങ്ങൾ ശാസ്ത്രരംഗത്ത് ഭാരതം കൈവരിച്ചു കഴിഞ്ഞു. വരും ദശാബ്ദങ്ങൾ ഭാരതത്തിന്റേതെന്ന് ലോകരാഷ്ട്രങ്ങൾപോലും കരുതുമ്പോൾ അതിലേക്കുള്ള ആദ്യപടികൾ മാത്രമായിട്ടേ ഇതൊക്കെ കാണാനാവൂ. ബഹിരാകാശം, ഭൂമി ജൈവമണ്ഡലം, ഭക്ഷണം, ഊർജ്ജം എന്നിങ്ങനെ നിർണ്ണായക മേഖലകളെപ്പറ്റി ഈ പുസ്തകം ചർച്ചചെയ്യുന്നു. അതാത് മേഖലകളിൽ ആഗോളതലത്തിൽ കൈവരി ച്ചിട്ടുള്ള പുരോഗതിയും ഭാരതത്തിന്റെ നേട്ടങ്ങളും ചിത്രീകരിക്കുന്ന തോടൊപ്പം നമ്മെ ലോകത്തിന്റെ മുൻനിരയിലേക്കു നയിക്കാവുന്ന സാങ്കേതികപുരോഗതിയെപ്പറ്റി പ്രായോഗികബുദ്ധ്യാ ചർച്ച ചെയ്യു കയും ചെയ്യുന്നു ഈ പുസ്തകം.