സ്മാർത്തവിചാരത്തിൽ അകപ്പെട്ട നിരപരാധികളായ നമ്പൂതിരിമാർ ജാതിഭ്രഷ്ട് സംഭവിച്ച് ചാക്യാരാകുന്നവർ. ബ്രാഹ്മണ്യത്തിന്റെ ചിട്ടവട്ടങ്ങൾ, വ്രതാനുഷ്ഠാനം, തീണ്ടൽ,ഓത്ത്, കുടുംബം, പുരോഗതിയുടെ പാതയിലേക്ക് കുതിച്ച നമ്പൂതിരിക്ക് നേരിടേണ്ടിവന്ന പാകപ്പിഴകളും പാളിച്ചകളും. ആധുനികവിദ്യാഭ്യാസം, വിദ്യാർഥിരാഷ്ട്രീയം, പൊതുജീവിതം. സ്വന്തം കർമ്മമണ്ഡലത്തെ സ്വവൈഭവത്താൽ മാറ്റി മറിച്ച വ്യത്യസ്തമായ ആത്മകഥ