എന്താണ് കമ്പ്യൂട്ടർ ഹാർഡ്വെയർ? ഈ ചോദ്യ ത്തിന് ഒരു ഉദാഹരണത്തിലൂടെ അനായാസം മറുപടി പറയാം. കമ്പ്യൂട്ടറിനെ മനുഷ്യശരീരവുമായി ഉപമിച്ചാൽ സോഫ്റ്റ്വെയർ അതിന്റെ മസ്തിഷ്കവും ഹാർഡ് വെയർ ശരീരവുമാണ്. ശരീരത്തെ അവഗണിച്ച് മസ്തി ഷ്കത്തെക്കുറിച്ച് പഠിക്കുന്നതിന് തുല്യമാണ് ഹാർഡ് വെയർ പഠനം ഒഴിവാക്കി സോഫ്റ്റ് വെയർ മാത്രം പഠി ക്കുന്നത്. ഇവ രണ്ടും പരസ്പരപൂരകമായതിനാൽ, നില നില്പ്പ് പരസ്പരം ആശ്രയിച്ചായതിനാൽ ഇവയ്ക്ക് രണ്ടിനും തുല്യപ്രാധാന്യമുണ്ട്. ഹാർവെയറിനെക്കു റിച്ചറിയാത്ത ഒരാൾ ഒരിക്കലും ഒരു തികഞ്ഞ കമ്പ്യൂട്ടർ വിദഗ്ദ്ധനാകുന്നില്ല. മാത്രമല്ല ഹാർഡ്വെയർ നിർമ്മാ ണരംഗത്ത് ഇന്ത്യയിലും വിദേശങ്ങളിലും ഒരുപോലെ തൊഴിൽ അവസരങ്ങൾ പെരുകിക്കൊണ്ടിരിക്കുന്നു. നിങ്ങൾ ഒരു തൊഴിൽ അന്വേഷകനാണെങ്കിൽ ഈ പുസ്തകത്തിൽ നിന്നും ഹാർവെയർ പഠനം ആരം ഭിക്കുക. കാരണം ഇതിനു പകരം മറ്റൊരു പുസ്തകമില്ല.