സിനിമയെന്ന ഒരൊറ്റലക്ഷ്യത്തില്‍, മനസ്സുനിറയെ നര്‍മ്മവും ജീവിതംനിറയെ ദുരിതവുമായി കഴിഞ്ഞുപോയ കാലങ്ങള്‍, ഒന്നിനോടൊന്നുബന്ധമില്ലാത്ത പല മേഖലകളിലാരംഭിച്ച് ഒരേമട്ടില്‍ പൊട്ടിത്തകര്‍ന്നുപോയ പലപല ബിസിനസ്സുകള്‍, ചെറിയ വേഷങ്ങളില്‍ത്തുടങ്ങി ഒരു പുത്തന്‍ശൈലിതന്നെ സൃഷ്ടിച്ചെടുത്ത അഭിനയകാലം, തിരഞ്ഞെടുപ്പിന്റെ കൊടുംചൂടിനെപ്പോലും തമാശകൊണ്ട് ആറ്റിത്തണുപ്പിച്ച് ലോകസഭയില്‍വരെയെത്തിച്ചേര്‍ന്ന രാഷ്ട്രീയജീവിതം, സ്‌കൂള്‍ക്കാലം, ചിരകാലസൗഹൃദങ്ങള്‍… ജീവിതത്തിന്റെ പല മേഖലകളിലൂടെ നര്‍മ്മത്തിന്റെ ആധാരശ്രുതി തെറ്റാതെ കടന്നുപോകുന്ന ഓര്‍മ്മകള്‍. ഇന്നസെന്റിന്റെ ഏറ്റവും പുതിയ ഓര്‍മ്മപ്പുസ്തകം ചിത്രങ്ങള്‍ ഗോപീകൃഷ്ണന്‍, വി. ബാലു