ഓർമ്മകളോളമില്ല ഒരു സത്യവും. തട്ടിത്തെറിച്ച വെള്ളം,നോട്ട് ബുക്കിന്റെ ഗന്ധം, നനഞ്ഞ സിന്തോൾ സോപ്പ്..എത പെട്ടെന്നാണൊരാൾ ഓർമ്മയുടെ കുത്തൊഴുക്കിലേക്ക് പാഞ്ഞുപെട്ടുപോകുന്നത് !! ഇത് ഓർമ്മകളുടെ കുറിപ്പുപുസ്തകം. വായനക്കാരൻ നെടുവീർപ്പിട്ടേക്കാം, ഇടംകണ്ണാൽ സ്വന്തം അനുഭവങ്ങളെ ചികഞ്ഞെടുത്തേക്കാം.കാരണം ഹൃദയം തൊടുന്ന കുറിപ്പുകൾ തന്നെ ഇത്.