കേരളത്തിന്റെ തനതുരുചി കടല്‍-കായല്‍വിഭവങ്ങളും കൂടി ചേര്‍ന്നതാണ്. കായല്‍വിഭവം എന്നു പറയുമ്പോഴേക്കും വരുന്ന രുചിയോര്‍മ്മയില്‍ കുട്ടനാടന്‍വിഭവങ്ങളാണെന്നും മുന്‍പന്തിയിലു്യുായിരിക്കുക. ഗൃഹാതുരത്വമുണര്‍ത്തുന്ന ആ രുചികളുടെ കലവറയാണ് കല്പകവാടി ഇന്‍ രുചികള്‍ എന്ന പാചകപുസ്തകം. ഞണ്ട്, കൊഞ്ച്, കരിമീന്‍ തൊട്ടുള്ള പലതരം മീനുകള്‍, കക്കയിറച്ചി എന്നിങ്ങനെ കടല്‍-കായല്‍ വിഭവങ്ങള്‍കൊണ്ടുള്ള റെസിപ്പികള്‍ നമ്മുടെ നാവിന്‍തുമ്പത്തെ രസമുകുളങ്ങളിലേക്ക് രുചിയുടെ കപ്പലോടിച്ചു കയറ്റും. സ്വാദൂറും വിഭവങ്ങള്‍ക്ക് പേരുകേട്ട കല്പകവാടി ഇന്‍ എന്ന ഹോട്ടലിലെ പാചകക്കൂട്ടുകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. കോഴി, താറാവ്, ആട്, പോത്ത് തുടങ്ങി നോണ്‍വെജിന്റെ എല്ലാ വിഭാഗങ്ങളും പച്ചക്കറിവിഭവങ്ങളും അച്ചാറുകള്‍, ചമ്മന്തികള്‍, മധുരവിഭവങ്ങള്‍ പലഹാരങ്ങള്‍ എന്നിങ്ങനെ പാചകത്തിന്റെ അവാന്തര വിഭാഗങ്ങളെല്ലാംതന്നെ ഹൃദ്യമായി തയ്യാറാക്കുന്നതെങ്ങനെയെന്ന് ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നു.