പത്രവിൽപനക്കാരനിൽ നിന്ന് പ്രസിഡന്റു പദവിയിലെത്തിയ സാധാരണക്കാരന്റെ കഥയാണിത്. രാമേശ്വരം എന്ന ഗ്രാമത്തിൽ ദരിദ്രനായി ജനിച്ച്, കഠിനാദ്ധ്വാനം കൊണ്ട് ഉന്നതപദങ്ങളി ലെത്തിച്ചേർന്ന കലാം ഏവർക്കും പ്രചോദന മാണ്. ചെറിയ ലക്ഷ്യങ്ങൾ കുറ്റകരമാണ് എന്ന കലാമിന്റെ വാക്കുകൾ അലസതയെ ആട്ടിയോ ടിക്കാനും ചെറിയ ലക്ഷ്യങ്ങളിൽ കുരുങ്ങിക്കിട ക്കാതിരിക്കാനും പ്രചോദിപ്പിക്കുന്നു. കലാമിന്റെ ജീവിതവഴിത്താരയിലെ ഈ അനുഭ വകഥകൾ ഏവരെയും വിജയപഥങ്ങളിലെ ത്തിക്കും.