“മനുഷ്യചരിത്രത്തിലെ ഏറ്റവും മഹത്തരവും മൗലികവുമായ ഒരു വ്യക്തിത്വത്തിന്റെ ചരിത്രപരതയ്ക്ക് അനുകൂലമായും പ്രതികൂലമായും സുദീർഘവും വിഡ്ഢിത്തങ്ങൾ നിറഞ്ഞതുമായ വാദങ്ങൾ ഉന്നയിക്കുവാൻ പ്രാചീനതയിലേക്ക് തുരന്നു കൊണ്ടിരിക്കുന്ന 'പണ്ഡിതന്മാർ' എന്നിൽ ചെടിപ്പുളവാക്കുന്നു. ജീസസിനെ പാതി ദൈവവും പാതി മനുഷ്യനുമായ ഒരുതരം സങ്കരനാക്കുന്ന ദൈവശാസ്ത്രജ്ഞരുടെ ജീർണ്ണിച്ച കുതന്ത്രങ്ങളെ ക്കുറിച്ച് എന്താണു ഞാൻ പറയേണ്ടത്? എന്റെ ജീസസ് എന്നെയും നിങ്ങളെയും പോലെ ഒരു മനുഷ്യനാണ്. - ഖലിൽ ജിബ്രാൻ