യുദ്ധത്തിന്റെ ലക്ഷ്യം വിജയം മാത്രമാണ്. അധികാരം നിലനിർത്താൻ വേണ്ടി നടത്തപ്പെടുന്ന മനുഷ്യക്കുരുതിയാണ് ഓരോ യുദ്ധവും. ധർമ്മയുദ്ധം എന്നൊന്ന് ലോകചരിത്രത്തിൽ എവിടേയും സംഭവിച്ചിട്ടില്ല. യുദ്ധം ജയിച്ചവർ ചരിത്രം എഴുതും. പുതിയ ചരിത്രം അവർ എഴുതിച്ചേർക്കും. അതിനെതിരെ പ്രതികരിക്കുന്ന അശ്വത്ഥാമാവിനെ വെറുക്കപ്പെട്ടവനായി എഴുതിത്തള്ളും. മഹാഭാരതത്തിലെ അശ്വത്ഥാമാവിന്റെ ജീവതത്തിലൂടെ ഒരു ഭാരത യാത്ര യാണ് ഈ നോവൽ.