പ്രശ്‌നവിഷയത്തിൽ ഈ ഗ്രന്ഥത്തോടു കിടപിടിക്കാൻ തക്കതായ ഒരു പ്രശ്‌നഗ്രന്ഥം ഇന്നുവരേയും ഉണ്ടായിട്ടില്ല. ഇതിനെഅവലം ബിക്കാതെ ഇനിയൊരു മാർഗം ഉണ്ടാകാനും പോകുന്നില്ലെന്നു വേണം കരുതാൻ, വിഷയക്രമീകരണം കൊണ്ടും പ്രതിപാദനരീ തികൊണ്ടും എല്ലാംതന്നെ ഈ ആചാര്യൻ കാണിച്ചുതന്നിട്ടുള്ള മാർഗം അത്യന്തം സുഗമമാകുന്നു. ഈ ഒരു ഗ്രന്ഥത്തിൻറെ ആവിർഭാവത്തോടെ അതുവരെ പ്രചാരത്തിലുണ്ടായിരുന്ന ഒട്ടന വധി ഗ്രന്ഥങ്ങൾ നിഷ്‌പ്രഭമായിപ്പോയി. ഈ ഗ്രന്ഥനിർമ്മാണത്തിന് ആചാര്യൻ ഉപജീവിച്ച ഗ്രന്ഥങ്ങളെല്ലാംതന്നെ ഒരാൾ സംഭരിച്ചു പഠിച്ചാലും ഇദ്ദേഹം കാണിച്ചുതന്നിട്ടുള്ള ഈ മാർഗത്തെ അവ ലംബിക്കാതെ മുന്നോട്ടുപോകാൻ ഇനിയാർക്കും കഴിയുമെന്നും തോന്നുന്നില്ല. ജ്യോതിഷികളുമായി ഈ ഗ്രന്ഥം അത്രയ്ക്കും ഇഴു കിച്ചേർന്നു കഴിഞ്ഞിരിക്കുന്നു.