ഇതൊരു റഫറൻസ് ഗ്രന്ഥമായി ജിജ്ഞാസുക്കളായ സാധാരണക്കാർക്കും ആയുർവേദ ഭിഷഗ്വരന്മാർക്കും ' പ്രയോജനം ചെയ്യുമെന്നാണ് എന്റെ അഭിപ്രായം. ലളിതവും സരളവും അതേസമയം സമഗ്രവുമായ രീതിയിലാണ് അതീവ കൈയ്യൊതുക്കത്തോടെ ഈ ഗ്രന്ഥരചന നിർവ്വഹിച്ചിട്ടുള്ളത്. 'മൃതസഞ്ജീവനി' എന്ന ഈ ഗ്രന്ഥം ക്ഷിപ്രപാരായണക്ഷമമാണ്. അതുതന്നെയാണ പുസ്തകത്തിന്റെ ആകർഷണവും.