തീയൽ മുതൽ തോരൻവരെ. പച്ചടി മുതൽ കിച്ചടിവരെ. കൂട്ടുകറി മുതൽ തിരുവാതിരപ്പുഴുക്കുവരെ... അതിസമ്പന്നമാണ് നമ്മുടെ നാടൻ കറികളുടെ ലോകം.ഓരോ കറിയും ഓരോ കണ്ടെത്തലാണ്. ഓരോ കറിയും നമ്മുടെ സ്വത്താണ്. നാടൻ കറികളുടെ അത്ഭുതലോകത്തേക്ക് സ്വാഗതം. ഓരോ കറിയുടെയും ഹൃദയരഹസ്യങ്ങൾ സരസവും സരളവുമായി പ്രതിപാദിക്കുന്ന ഈ കൃതി പാചകം പഠിക്കുന്നവർക്കും പഠിക്കാനാഗ്രഹിക്കുന്നവർക്കും നല്ല ഒരു സഹായിയാണ്.