ഇതൊരു പ്രചോദനത്തിന്‍റെ പുസ്തകമാണ്; മനസ്സിന്‍റെ യാത്രയും. ഒളിമ്പിക്സ് എന്ന മഹാപ്രസ്ഥാനത്തിലേക്ക് മനസ്സും ശരീരവും സമര്‍പ്പിച്ച് മുന്നേറിയവരുടെ ജീവിതയാത്രകളാണിത്. കണ്ണുനീര്‍കൊണ്ടാണ് അവര്‍ പുതിയ ദൂരം അളന്നത്. വിശപ്പുകൊണ്ടാണ് വലിയ ലക്ഷ്യങ്ങള്‍ നേടിയത്. നഷ്ടജീവിതങ്ങളില്‍ നിന്നാണ് സ്വപ്നങ്ങള്‍ കണ്ടെത്തിയത്. ഓരോ ഒളിമ്പിക്സ് ഇതിഹാസത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും ജീവിതകഥകള്‍ നോവലുകളേക്കാള്‍ സ്തോഭം നിറഞ്ഞതായിരിക്കും. ഒരാള്‍ ഒളിമ്പിക് ട്രാക്കുകളിലേക്ക് യാത്ര ചെയ്യുന്നതുപോലെ, അത്ലറ്റുകളുടെ ജീവിതത്തിനുള്ളിലെ ജീവിതവും നോവും കണ്ണീരും ഇച്ഛാശക്തിയും ഈ ഗ്രന്ഥത്തിലൂടെ വായനക്കാര്‍ തൊട്ടറിയുന്നു.