ബിബിന്‍ ബി പ്രണയജീവിതത്തിന്‍റെ ചാപല്യങ്ങളും കുസൃതികളും പിന്നെയുണ്ടാകുന്ന സങ്കടാവസ്ഥകളും അനുഭവിപ്പിക്കുന്ന നോവല്‍. പ്രണയം ഏതെല്ലാം കൈവഴികളിലൂടെ ഒഴുകാം എന്ന് ഈ രചന ഓര്‍മ്മിപ്പിക്കുന്നുണ്ട്. പ്രണയികള്‍ ഒരുമിക്കേണ്ടവര്‍തന്നെയാണ്, അതില്‍ പ്രണയം ഉണ്ടെങ്കില്‍ എന്ന് ഈ നോവല്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രണയത്തിന്‍റെയും സൗഹൃദത്തിന്‍റെയും ആശങ്കകളും മാസ്മരികഭാവങ്ങളും പകരുന്ന നോവല്‍. "ഭംഗിയുള്ള ഭാഷയില്‍ ഒഴുക്കോടെ വായിച്ചുപോകാവുന്ന തരത്തിലാണ് നോവലിന്‍റെ ഘടനയും ആഖ്യാനവും. പ്രധാന തന്തു പ്രണയമാണെങ്കിലും അത് പറഞ്ഞു വയ്ക്കാനായി തിരഞ്ഞെടുത്ത പാത്രസൃഷ്ടിയിലാണ് നോവലിസ്റ്റിന്‍റെ മിടുക്ക്." മായാ കിരണ്‍