രസതന്ത്രം എന്നു കേൾക്കുമ്പോഴേ മുഖം ചുളിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ പുസ്തകം ഒന്നു മറിച്ചുനോക്കുക. രസതന്ത്ര ത്തെ വളരെ ലളിതവും രസകരവുമായി അവതരിപ്പിച്ചിരിക്കുകയാണ് ഇവിടെ. കുട്ടികളെ കുഴക്കുന്ന രസതന്ത്രത്തിലെ പല അടിസ്ഥാന സംശയങ്ങൾക്കുമുള്ള വിശദീകരണം ഇതിലുണ്ട്. നമ്മുടെ നിത്യജീവിതത്തിലെ പല കൗതുകങ്ങളിലും രസതന്ത്രം ഒളിഞ്ഞി രിക്കുന്നുണ്ടെന്ന് ഇതു വായിക്കുമ്പോൾ മനസ്സിലാകും. കണ്ടും കേട്ടും കളിച്ചും ചെയ്തുനോക്കിയുമാണ് രസതന്ത്രം പഠിക്കേണ്ടത്. അങ്ങനെ പഠിച്ചാൽ അതു ശരിക്കും രസമുള്ള പഠനമാകും. രസത ന്ത്രം രസിച്ചു പഠിക്കാൻ ഈ പുസ്തകം സഹായിക്കുമെന്നു തീർച്ച