റിട്ടയർ ചെയ്യുമ്പോൾ പി എഫ് നിക്ഷേപമായും ഗ്രാറ്റുവിറ്റിയായും മറ്റും ലഭിക്കുന്ന വലിയ തുക എങ്ങനെ ഭാവിജീവിതത്തിനുവേണ്ടി കരുതിവയ്ക്കണം എന്നറിയാതെ ഒരുപാട് അബദ്ധങ്ങളിൽ ചെന്നു ചാടുന്നവരുണ്ട്. കൃത്യവും യുക്തിസഹവുമായ മാർഗനിർദേശം കിട്ടിയാൽ ആർക്കും തുടർന്നുള്ള ജീവിതം സന്തോഷഭരിതമാ ക്കാൻ സാധിക്കും. ധനകാര്യ ആസൂത്രണം, വിവിധ നിക്ഷേപ പദ്ധ തികൾ, പുതിയ പെൻഷൻ പദ്ധതി, റിവേഴ്സ് മോർട്ട്ഗേജ്, അനന്ത രാവകാശം, നിക്ഷേപങ്ങളിൽനിന്നുള്ള വരുമാനം കണക്കാക്കൽ തുടങ്ങിയ വിഷയങ്ങൾ ഏറ്റവും പ്രായോഗികമായി ഈ പുസ്തക ത്തിൽ അവതരിപ്പിക്കുന്നു. ഓരോ വ്യക്തിക്കും അനുയോജ്യമായ രീതിയിൽ ജീവിതത്തെ ആസൂത്രണം ചെയ്യാൻ സഹായകമായ പുസ്തകം.