എന്തുകൊണ്ടാണ് ചില മനുഷ്യര്‍ സമ്പത്ത് അനായാസം നേടുകയും എന്നാല്‍ മറ്റു ചിലര്‍ കഠിനാധ്വാനം ചെയ്തിട്ടും സാമ്പത്തികമായി ഞെരുങ്ങുകയും ചെയ്യുന്നത്? ഈ അന്തര്‍ദ്ദേശീയ ബെസ്റ്റ് സെല്ലിംഗ് പുസ്തകത്തില്‍, ടി. ഹാര്‍വ് എക്കര്‍ പറഞ്ഞുതരുന്നു: പണത്തിന്റെ കളിയില്‍ നിങ്ങള്‍ക്കെങ്ങനെ അധിപനാകാം, അതിലൂടെ എങ്ങനെ സമ്പദ് വിജയം നേടാം?! ഒരിക്കല്‍ കിട്ടിക്കഴിഞ്ഞാല്‍ അതെങ്ങനെ നിലനിര്‍ത്താം? സമൃദ്ധി നേടാന്‍ നിങ്ങള്‍ സമൃദ്ധി ചിന്തിക്കണം! സമ്പത്തിനേയും വിജയത്തേയും പറ്റിയുള്ള നിങ്ങളുടെ ആന്തരിക മാതൃക മാറ്റുന്നതിനുള്ള ഊര്‍ജദായകവും വസ്തുനിഷ്ഠവുമായ പ്രോഗ്രാം ആണ് കോടീശ്വര രഹസ്യങ്ങള്‍ നിങ്ങള്‍ക്ക് തരുന്നത്. നിങ്ങളുടെ ബാല്യവും കുടുംബാനുഭവങ്ങളും ആന്തരിക മനോനിലകളും പണത്തെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടിനെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന് വഴിത്തിരിവുണ്ടാക്കുന്ന വിദ്യകളിലൂടെ ടി.ഹാര്‍വ് എക്കര്‍ കാണിച്ചുതരുന്നു. നമുക്കോരോരുത്തര്‍ക്കും നമ്മുടെ ഉപബോധ മനസ്സുകളില്‍ കൊത്തിവെച്ച രീതിയില്‍ വ്യക്തിഗതമായ ഒരു ധനരൂപരേഖയുണ്ട്. ഈ രൂപരേഖയാണ് നമ്മുടെ സാമ്പത്തിക ജീവിതങ്ങളെ നിശ്ചയിക്കുന്നത്. എക്കര്‍ വെളിപ്പെടുത്തുന്നു.