“രാമം ദശരഥം വിദ്ധി മാം വിദ്ധി ജനകാത്മജാം. അയോദ്ധ്യാമടവീം വിദ്ധി ഗച്ഛ താത യഥാസുഖം" രാമായണത്തിലെ പ്രധാനപ്പെട്ട വരികളാണിത്. ഇതിൽ പ്രധാനപ്പെട്ട വാക്വം “മാം വിദ്ധി ജനകാത്മജാം" എന്നുളളതാണ്. ശ്രീരാമനോടും, സീതയോടും ഒപ്പം മാതൃപാദം തൊട്ട് വന്ദിച്ച് വനവാസത്തിന് പുറപ്പെടാനൊരുങ്ങുന്ന ലക്ഷ്മണനോട് മാതാവ് സുമിത്ര പറയുന്നതാണിവ.