മറഞ്ഞു പോയ ഒരു മഹാ സംസ്കാരത്തിന്റെ ശേഷിപ്പാണ് ചിലപ്പതികാരം മാധുര്യമൂറുന്ന ഭാഷയിൽ കാവ്യഭംഗി തുളുമ്പുന്ന കല്പനകളിൽ തമിഴിന്റെ വന്യവും ഗ്രാമീണവുമായ ഭാഷാമൊഴികളിൽ സൂക്ഷ്മ വിശദീകരണങ്ങളിൽ രജഭക്തിയിൽ പാതിവ്രത്യത്തിന്റെ ശക്തിയിൽ ആത്മീയതയുടെ അനശ്വരതയിൽ, ഒരു ചിലമ്പിന്റെ താളവുമായ ആയിരക്കണക്കിന് വർഷങ്ങളായി ചിലപ്പതികാരം നൽ ആകർഷിച്ചു കൊണ്ടിരിക്കുന്നു. സഫലപരിമിതിയ്ക്കുള്ളിൽ നിന്ന് ഈ മഹാകാവ്യത്തിന് മനോഹരമായ ഒരു തർജ്ജമ തയ്യാറാക്കിയ പ്രിയ ശിഷ്യ കൃഷ്പ്രഭാമയിയ്ക്ക് അഭിനന്ദനങ്ങൾ അവതാരികയിൽ നിന്നും ഡോ.ഋഷിസാഗർ)