കലിയുഗത്തിൽ നാമജപം കൊണ്ടുമാത്രം മുക്തിനേടാം എന്നാണ് വരം. കഠിനതപസ്സുകളുടെ കാലം കഴിഞ്ഞിരിക്കു ന്നു. കളങ്കമറ്റ ഉപാസനയുടെ കാലമാണ് ഇത്. ഭക്തിരസം നിറഞ്ഞൊഴുകുന്ന ശ്ലോകങ്ങളിലൂടെ ശ്രീഗുരുവാ യൂരപ്പനെയും പാവക്കുളം വാഴുന്ന ശ്രീപരമേശ്വരനെയും പ്രദ ക്ഷിണം വയ്ക്കുന്ന ഒരു കവിമനസ്സിന്റെ സമർപ്പണമത്രേ ഇത്. അറിഞ്ഞുസേവിക്കുന്നവർക്ക് ആനന്ദമൂർത്തിയാണു ഭഗവാൻ. അവിടുന്ന് പ്രസാദമായി നൽകുന്ന ആനന്ദം തന്നെയാണ് ബ്രഹ്മാനന്ദം. അർപ്പിതമനസ്കരായ ഭക്തന്മാർക്കു മാത്രമല്ല, അക്ഷരശ്ലോക സിദ്ധന്മാർക്കും കാവ്യാസ്വാദകബുദ്ധന്മാർക്കും അനുശീലന ത്തിൽ ഒരുപോലെ പ്രിയംകരമാവുന്ന ഒരു കാവ്യഗ്രന്ഥമ ഇത്. കൃതഹസ്തനായ ഒരു കവിയുടെ കൃതകൃത്യത ഭദ്രമുദ ചാർത്തിയിരിക്കുന്നു ഓരോ ശ്ലോകത്തിലും.