'ഹിന്ദു' എന്നത് കേവലം ഒരു മതം മാത്രമല്ല, അത് ഒരു മഹത് ധർമ്മത്തിന്റെ പ്രതീകാത്മക രൂപമാണ്. ആധുനിക ശാസ്ത്രങ്ങളുമായി വളരെയേറെ താദാത്മ്യം പ്രാപിച്ച് കിടക്കു ന്നവയാണ് ഹിന്ദുധർമ്മത്തിലെ ആശയങ്ങളും ആചാരങ്ങളും ഭാരതത്തിൽ നിവസിക്കുന്നവരെല്ലാം ഹിന്ദുക്കളാണ് എന്നാൽ 'ഹിന്ദു' കേവലം ഒരു മതമല്ല. ഭാരതത്തിലെ പുരാണങ്ങളിലോ വേദശാസ്ത്രങ്ങളിലോ ഹിന്ദു എന്ന പദം പ്രതിപാദിച്ചിട്ടില്ല. 'സിന്ധു' എന്ന വാക്കിൽ നിന്നാണ് 'ഹിന്ദു' എന്ന പദം ഉണ്ടായത്. നമ്മുടെ സംസ്കാരം മഹത്തായ സിന്ധുനദീതട സംസ്കാരമാണ്. ആ സംസ്കാരത്തിൽനിന്നു പിറവികൊണ്ട് വാക്കാണ് 'ഹിന്ദു' അതുകൊണ്ടുതന്നെ 'ഹിന്ദു' എന്ന വാക്ക് ഒരു മതത്തെയല്ല, ഒരു സംസ്കാരത്തെയാണ് ദ്യോതിപ്പിക്കുന്നത്. ഈ സംസ്കാര ത്തിന്റെ കൊടിക്കുറകളായ ആചാരാനുഷ്ഠാനങ്ങളെ പരിചയ പ്പെടുത്തുകയും അവയുടെ പൊരുൾ വ്യക്തമാക്കുകയും ചെയ്യു കയാണ് ഈ പുസ്തകം കൊണ്ടുദ്ദേശിക്കുന്നത്.