സൂഫികഥകളുടെ ദർശനമൂർച്ഛകളത്രയും പകർന്നു തരുന്നിടത്താണ് ഓഷോ വ്യത്യസ്തനാകുന്നത്. കഥകളൊന്നും തന്നെ വ്യാഖ്യാനിക്കപ്പെടുകയല്ല, ഒരു സൂഫിമാസ്റ്ററുടെ വർത്തമാനസത്തയിലേക്ക് അനുവാചകരതയും ഒഴുകിയെത്തുകയാണ്. പഠിപ്പിക്കാനാവാത്ത പഠിപ്പിക്കൽ, തുറന്ന വാതിൽ അടഞ്ഞ വാതിൽ, കടൽ റാഞ്ചികളെ സ്നേഹിച്ച ഒരാൾ, വെറുമൊരു നാണയത്തുട്ട് തുടങ്ങിയ പത്തു കഥകളുടെ സൂഫിമനനങ്ങൾ ഓഷോവിന്റെ ധ്യാനോന്മുഖമായ വാക്ചാതുരിയിൽ സർവ്വ ശാസ്ത്രദർശനങ്ങളെയും മറികട ന്നൊഴുകുന്നു. കഥകൾ കഥാതീതമായ ഒരു മാനത്തിലേക്ക് ഉയർന്നു പൊങ്ങുന്നു.