“ഇതിലുള്ളത് മറ്റെവിടെയും കണ്ടേക്കാം ഇതിലില്ലാത്തത് മറ്റൊരിടത്തും ഉണ്ടാവില്ല. എന്നാണ് മഹാഭാരതത്തെ വിശേഷിപ്പിക്കു ന്നത്. അത്രയേറെ സമഗ്രത അവകാശപ്പെടാ വുന്ന മറ്റൊരു ഗ്രന്ഥവും ലോകത്ത് ഒരിടത്തുമില്ല. അങ്ങനെയുള്ള മഹാഭാരതത്തിലെ രസനിഷ്യന്ദികളും വിജ്ഞാനപ്രദങ്ങളുമായ ഒരു ഡസൻ കഥകളുടെ സമാഹാരമാണിത്. മഹാഭാരതത്തിലേക്കു കുട്ടികളുടെ ശ്രദ്ധയാ കർഷിക്കുകയെന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരം കഥകളുടെ അക്ഷയപാത്രമായ മഹാഭാരതം തീർച്ച യായും വായിക്കണമെന്ന സന്ദേശമാണ് ഈ ഗ്രന്ഥം നൽകുന്നത്.