ഒരു പൗരാണിക കഥയെടുത്ത് കല്പിത സംഭവ ങ്ങളും കൂട്ടിച്ചേർത്ത് വിശ്രമസമയത്ത് വായിച്ചു രസിക്കാൻ രചിച്ച ആഖ്യാനോപാഖ്യാനസഹിത മായ ഒരു നിർലക്ഷ്യകാവ്യമല്ല മഹാഭാരതം. മഹാഭാരതം വായിക്കുന്നയാൾ ഉപനിഷദ്ദർശനം വായിക്കുന്നു. ഉപനിഷദ്ദർശനം വായിക്കുന്നയാൾ വേദം വായിക്കുന്നു. വേദം വായിക്കുന്നയാൾ അയാളുടെ വായന പൂർണ്ണമാണെങ്കിൽ വേദാന്തർഗതമായ ലോകസത്യം സാക്ഷാത്കരി ക്കുന്നു. ഋഷിപ്രോക്തമായ വിശ്വമഹാകാവ്യത്തി ലേക്ക് ലോകസത്യത്തിന്റെ പൂർണ്ണതയിലേക്ക് വഴിതുറക്കുന്ന ഗ്രന്ഥം.