ഒരുവൻ്റെ അന്തഃകരണം എത്രത്തോളം വികാസത്തെ പ്രാപിച്ചി രിക്കുന്നുവോ, അതിനെ അനു സരിച്ചുള്ള പാഠം ഗീതാശാസ്ത്രം അവനെ പഠിപ്പിക്കുന്നു. ഈ ശാസ്ത്രം ആദ്യം ഭഗവാന്‍ ഉപദേശിച്ചതാകയാല്‍ ഭഗവദ്ഗീത എന്ന പേരു സിദ്ധിച്ചു. വേദാന്താര്‍ത്ഥങ്ങളെ വിശദമായി പ്രതിപാദിക്കുന്നതുകൊ് ഉപനിഷത്ത് എന്നും ബ്രഹ്മപ്രതിപാദകമായ ശാസ്ത്രമാകയാല്‍ ബ്രഹ്മവിദ്യ എന്നും ആത്മാനാത്മവിവേകത്തെ വെളിപ്പെടുത്തുന്ന സാംഖ്യയോഗവും കര്‍മ്മയോഗവും അതില്‍ വിസ്തരിക്കപ്പെട്ടിട്ടുള്ളതിനാല്‍ യോഗശാസ്ത്രമെന്നും ശ്രീകൃഷ്ണഭഗവാനും അര്‍ജ്ജുനനും തമ്മിലുള്ള സംഭാഷണമാകയാല്‍ ശ്രീകൃഷ്ണാര്‍ജ്ജുന സംവാദമെന്നും അറിയപ്പെടുന്നു.